നിർഭയ: വധശിക്ഷ നാളെയില്ല; മൂന്നാംവട്ടവും മാറ്റി

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണവാറൻറ്​ ഡൽഹി ഹൈക്കോടതി സ്​റ്റേ ചെയ്​തു. ഇനിയൊരു ഉത്തരവുണ്ടാകുന്നത്​ വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി നിർദേശിച്ചു. നാളെ രാവിലെ ആറിന്​ വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്​. ദയാഹരജി പ്രസിഡൻറിൻെറ പരിഗണനയിലിരിക്കുന്നതിനാൽ തീരുമാനം വരുന്നത്​ വ​െര വധശിക്ഷ നടപ്പാക്കരുതെന്ന പവൻ കുമാർ ഗുപ്​തയുടെ ഹർജിയെതുടർന്നാണ്​ കോടതി വധശിക്ഷ സ്​റ്റേ ചെയ്​തത്​.

ജനുവരി 22നും ഫെബ്രുവരി 1നും പുറപ്പെടുവിച്ച മരണവാറൻറ്​ പ്രതികളുടെ ഹർജിയെ തുടർന്ന്​ റദ്ദാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ചത്​ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന്​ നിർഭയയുടെ അമ്മ പ്രതികരിച്ചു.

വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന തിരുത്തൽ ഹരജി​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച രാവിലെ തള്ളിയിരുന്നു​. പ്രതികളുടെ വധശിക്ഷ സ്​റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചിരുന്നു. ഇതിനെതുടർന്ന്​ വധശിക്ഷക്കായുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ ആരംഭിച്ചിരുന്നു.

2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായത്​. രണ്ടാഴ്​ചക്കുശേഷം പെൺകുട്ടി മരണത്തിന്​ കീഴടങ്ങിയിരുന്നു. മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്​. ഒന്നാം പ്രതി ജയിലിൽ വെച്ച്​ ജീവനൊടുക്കിയിരുന്നു. സംഘത്തിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിക്ക്​ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ മൂന്നുവർഷം തടവുശിക്ഷ വിധിച്ചിരുന്നു.

Tags:    
News Summary - Nirbhaya case No execution on March 3, date postponed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.