ന്യൂഡൽഹി: പ്രതികളെ ഉടൻ തൂക്കിക്കൊല്ലാനുള്ള മരണ വാറൻറ് ഡൽഹി കോടതി നീട്ടിവെച്ചതിനെ തുടർന്ന് നിർഭയയുടെ അമ്മ ആശാദേവി നിയന്ത്രണംവിട്ടു കരഞ്ഞു. പ്രതികളുടെ അവകാശത്തെ കുറിച്ച് മാത്രമാണ് കേൾക്കുന്നതെന്ന് പറഞ്ഞ അവർ തങ്ങളുടെ അവകാശത്തെക്കുറിച്ച് എന്താണ് പറയാത്തതെന്ന് ചോദിച്ചാണ് ഡൽഹി പട്യാല ഹൗസിലെ കോടതിമുറിയിൽ കരഞ്ഞത്.
അമ്മയോട് സഹതാപമുണ്ടെന്നും എന്നാൽ നിയമപ്രകാരം വധശിക്ഷ നടപ്പാക്കാനായി പുതുതായി നോട്ടീസ് നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്ഷയ് കുമാറിെൻറ പുനഃപരിേശാധന ഹരജി സുപ്രീംകോടതിയിലുള്ളതിനാൽ മരണ വാറൻറിലെ നടപടി തടസ്സപ്പെട്ടുകിടക്കുകയായിരുന്നു. സുപ്രീംകോടതി അതും തള്ളിയതിനാൽ പ്രതികൾ ദയാഹരജി സമർപ്പിക്കുന്നുണ്ടോ എന്നുകൂടി മരണവാറൻറിന് മുമ്പ് അറിയേണ്ടതുണ്ട്. അക്കാര്യം അറിയിക്കാൻ പ്രതികളെ പാർപ്പിച്ച തിഹാർ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
‘‘വേദനജനകമായ യാത്രയായിരുന്നു ഞങ്ങളുടേത്. പട്യാല കോടതി പ്രതികൾക്ക് മരണ വാറൻറ് പുറപ്പെടുവിക്കുന്നതുവരെ തങ്ങൾക്ക് സംതൃപ്തി ലഭിക്കില്ല; രാജ്യംമുഴുവൻ അവൾക്ക് നീതി ആഗ്രഹിക്കുന്നു’’ നിർഭയയുടെ പിതാവ് പ്രതികരിച്ചു. പ്രതികൾക്ക് 2013 സെപ്റ്റംബർ ഒമ്പതിനാണ് സാകേതിലെ അതിവേഗ കോടതി തൂക്കുമരം വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.