ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗത്തിന് ശേഷം ചുട്ടുകൊല്ലപ്പെട്ട യുവതിക്ക് നീതി ലഭ്യമാക്കാൻ ഏഴ് വർഷം വൈകരുതെന്ന് 2012ൽ ഡൽഹിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിർഭയയുടെ മാതാവ് ആശാ ദേവി. തെലങ്കാനയിൽ നടന്നത് പൈശാചികമായ കൊലപാതകമാണെന്നും അവർ പറഞ്ഞു.
കൊല്ലപ്പെട്ട തന്‍റെ മകൾക്ക് നീതി ലഭ്യമാക്കാൻ ഏഴ് വർഷം കാത്തിരിക്കേണ്ടി വന്നു. ഇതേ അനുഭവം തെലങ്കാനയിലെ പെൺകുട്ടിയുടെ കുടുംബത്തിന് ഉണ്ടാവരുത്. ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നും ആശാ ദേവി ആവശ്യപ്പെട്ടു.
നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ ജയിലിലാണുള്ളത്. പ്രതികളിലൊരാൾ നൽകിയ ദയാഹരജി പരിഗണിക്കരുതെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.