ന്യൂഡൽഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിൽ തെറ്റില്ലെന്നും പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്നും പെൺകുട്ടിയുടെ അമ്മ ആഷാ ദേവി പ്രതികരിച്ചു.
‘‘പ്രതികൾക്ക് വധശിക്ഷ തന്നെ കുറവാണ്. ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത് അവസാനിക്കണം’’- ആഷാ ദേവി പറഞ്ഞു.
നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയിൽ ഇന്ന് സുപ്രീംകോടതി വിധിപറയും. നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹരജിയിൽ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.
മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈകോടതിയുടെ വിധി മുമ്പ് സുപ്രീം കോടതി ശരിെവച്ചിരുന്നു. പ്രതികൾ വീണ്ടും പുനഃപരിശോധന ഹരജി നൽകുകയായിരുന്നു. 2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.