ചണ്ഡീഗഢ്: ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന്റെ ഭാര്യയാണ്.
കഴിഞ്ഞ മാസം നിര്‍മല്‍ കൗറിനും മില്‍ഖാ സിങ്ങിനും കോവിഡ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിര്‍മല്‍ കൗറിന്റെ ആരോഗ്യം വഷളാകുന്നതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
91 കാരനായ മില്‍ഖ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതിനാല്‍ നിര്‍മല്‍ കൗറിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനാവില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.