ബീ​ഫ്​ ക​യ​റ്റു​മ​തി​ക്ക്​ അ​നു​മ​തി​യി​ല്ലെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബീഫ് കയറ്റുമതി പാടേ നിരോധിച്ചിരിക്കുകയാണെന്നും  പോത്തിറച്ചി കയറ്റുമതി പോലും ലൈസൻസുള്ളവർക്കു മാത്രമേ അനുമതിയുള്ളൂവെന്നും  കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി നിര്‍മല സീതാരാമൻ. മലപ്പുറത്ത്  ജയിച്ചാല്‍ ജനങ്ങള്‍ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്ന ബി.ജെ.പി സ്ഥാനാര്‍ഥി എൻ. ശ്രീപ്രകാശി​െൻറ പരാമർശത്തെക്കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

 പോത്തി​െൻറ മാംസം കയറ്റുമതി ചെയ്യുന്നതിനു  മാത്രമാണ് അനുമതിയുള്ളത്. ചില വിദേശ രാജ്യങ്ങളില്‍ പോത്തിറച്ചിക്കും ബീഫ് എന്നാണു പറയുക. പോത്തിറച്ചി കയറ്റുമതിക്കുള്ള അനുമതി ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാണ്. ലൈസന്‍സും സര്‍ട്ടിഫിക്കേഷനും ഇല്ലാതെ നടക്കുന്ന എല്ലാ അറവുശാലകളും കയറ്റുമതിയും പൂര്‍ണമായി തടയും. യു.പിയിലുണ്ടായ നടപടി അതാണ്. അനധികൃത അറവുശാലകളാണ് അടച്ചുപൂട്ടിയത്. ലൈസൻസുള്ള അറവുശാലകൾക്ക് അവിടെ ഒരു പ്രശ്നവുമില്ലെന്നും മന്ത്രി തുടർന്നു.
 

Tags:    
News Summary - nirmala sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.