പാക്​ ആക്രമണം തടയാൻ ഗുജറാത്തിൽ വ്യോമതാവളമൊരുങ്ങുന്നു

ന്യൂഡൽഹി: പാകിസ്​താ​​െൻറ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തടയാൻ ഗുജറാത്തിൽ പാക്​ അതിർത്തിയോട്​ ചേർന്ന്​ വ്യോമതാവളം ഒരുങ്ങുന്നു.  ബനസ്‌കന്ത ജില്ലയിലെ ദീസയിലാണ് വ്യോമസേനക്കു വേണ്ടി പുതിയ എയർ ബേസ്​ ഒരുങ്ങുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ്​ റി​േപ്പാർട്ട്​.
പാക്​ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്​ ദീസ. പ്രദേശത്ത്​ പാക്​ ഭീഷണി നിലനിൽക്കുന്നതിനാലാണ്​ പുതിയ വ്യേമതാവളം ഒരുക്കാൻ പ്രതിരോധ വകുപ്പ്​ ഒരുങ്ങുന്നത്​.

വര്‍ഷങ്ങളായി ഫയലിലായിരുന്ന പദ്ധതിയായിരുന്ന ദീസയിലെ വ്യോമതാവളം. നിര്‍മല സീതാരാമൻ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി വീണ്ടും പരിഗണിക്കപ്പെട്ടിരിക്കുന്നു.  കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ  പദ്ധതി പൂർത്തിയാക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറില്‍ നിര്‍മല സീതാരാമന്‍ ഗുജറാത്തിലെ ജാംനഗറിൽ  സന്ദര്‍ശനം നടത്തിയപ്പോൾ പദ്ധതിയെ കുറിച്ച്​ വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

ഗുജറാത്തിൽ നിലവില്‍ സൗരാഷ്ട്രയിലും കച്ചിലും വ്യോമതാവളങ്ങളുണ്ട്. ദീസയിൽ പുതിയ വ്യോമതാവളം വരുന്നതോടെ സൈനിക വിമാനങ്ങൾക്ക്​ ഏറെ ദൂരമുള്ള രാജസ്ഥാനിലെ ബാർമർ എയർ ഫോഴ്​സ്​ സ്​റ്റേഷനിൽ ഇറക്കാതെ പാക്​ അതിത്തിക്കടുത്ത്​  ലാൻഡ്​ ചെയ്യാം.

Tags:    
News Summary - Nirmala Sitharaman's gift to Gujarat: Defence min pushes for new air base along Pakistan border- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.