ന്യൂഡൽഹി: ഓൺലൈൻ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ ഗോൾഡൻ പ്ലേ ബട്ടൻ ഏറ്റുവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സബ്സ്ക്രൈബർമാരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടതോടെയാണ് മന്ത്രിക്ക് പുതിയ ബട്ടൻ ലഭിച്ചത്. യൂട്യൂബിന്‍റെ ഏഷ്യ പസിഫിക് മേഖലാ ഡയറക്ടർ അജയ് വിദ്യാസാഗറാണ് ഗഡ്കരിക്ക് പ്ലേ ബട്ടൻ കൈമാറിയത്.
നേട്ടം ജനവിശ്വാസത്തിന്‍റെയും പിന്തുണയുടെയും പ്രതീകമാണെന്ന് മന്ത്രി എക്സിൽ പങ്കുവെച്ച വിഡിയോക്കൊപ്പം കുറിച്ചു. 1.2 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള ഗഡ്കരിയുടെ യൂട്യൂബ് ചാനലിൽ നാലായിരത്തിലേറെ വിഡിയോകളാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
വിവിധ ഉദ്ഘാടന പരിപാടികൾ, റോഡുകളും എക്സ്പ്രസ് വേകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിവിധ പരിപാടികളിലെ പ്രസംഗങ്ങൾ എന്നിവയുടെയെല്ലാം വിഡിയോകളാണ് ചാനലിലുള്ളത്. ഗഡ്കരിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ചാനലിൽ പിൻ ചെയ്തിട്ടുണ്ട്. രണ്ടാം മോദി മന്ത്രിസഭയിൽ വഹിച്ച അതേ പദവിതന്നെയാണ് ഇത്തവണയും ഗഡ്കരിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.