ന്യൂഡൽഹി: മലിനീകരണം ഒഴിവാക്കാൻ സർക്കാറിെൻറ അധീനതയിലുള്ള പൊതുവാഹനങ്ങൾ പടി പടിയായി ഇലക്ട്രിക്കൽ വാഹനങ്ങളാക്കുന്നതിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമ ായി ചർച്ചനടത്താൻ ഉദ്ദേശിക്കുന്നതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ.
അന്തരീക്ഷ മലിനീകരണത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മോട്ടോര്‍ വാഹനഹങ്ങളാണ് പ്രധാന കാരണം. ഇക്കാര്യത്തില്‍ ഗഡ്കരിക്ക് കോടതിയെ സഹായിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഗഡ്കരി കോടതിയിൽ ഹാജരായാൽ അത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് വാദിച്ച് അഡീ. സോളിസിറ്റർ ജനറൽ തടസ്സം ഉന്നയിച്ചപ്പോൾ, കോടതിയെ ഇക്കാര്യത്തിൽ സഹായിക്കാൻ മന്ത്രിക്ക് സാധിക്കില്ലേ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. രാഷ്ട്രീയക്കാർ കോടതിയിൽ ഹാജരായാൽ പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരജിക്കാർക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മന്ത്രിയെ വിസ്തരിക്കാനും പോകുന്നില്ല. വിഷയത്തിൽ അധികാരികൾ എന്തു നടപടികൾ സ്വീകരിക്കുന്നു എന്നതാണ് കോടതിക്ക് പ്രധാനമെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഹരജി നാലാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.