നാഗ്പുർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിര ഗാന്ധിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി. ഇന്ദിരയെയും അടിയന്തരാവസ്ഥയ െയും ബി.ജെ.പി ശക്തമായി എതിർക്കുേമ്പാഴാണ് ഗഡ്കരിയുടെ ഇന്ദിര പ്രശംസ ശ്രദ്ധേയമാ യത്.
ഇന്ദിര ഗാന്ധിക്ക് തെൻറ അഭിമാനം ഉയർത്തിപ്പിടിക്കാൻ വനിത സംവരണത്തിെൻറ ആവശ്യമുണ്ടായിരുന്നില്ല. കോൺഗ്രസിലെ പുരുഷ നേതാക്കളെക്കാൾ പ്രവർത്തനത്തിൽ ശോഭിക്കാൻ അവർക്ക് കഴിഞ്ഞതായും ഗഡ്കരി പറഞ്ഞു. നാഗ്പുരിൽ വനിത സഹായ സംഘത്തിെൻറ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രി സുഷമ സ്വരാജ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാെജ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ രാഷ്ട്രീയത്തിൽ തിളങ്ങുന്നതും സംവരണം ഉപയോഗിച്ചല്ല. അതേസമയം, താൻ സ്ത്രീ സംവരണത്തിന് എതിരല്ല. എന്നാൽ, മതത്തിെൻറയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയത്തിന് എതിരാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.