അഹ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിൽ ഇഷ്ടവകുപ്പുകൾ ലഭിക്കാത്തതിനാൽ ഇടഞ്ഞുനിന്ന ഉപമുഖ്യമന്ത്രി നിതിൻ പേട്ടലിന് ധനവകുപ്പ് നൽകി. തുടർന്ന് അദ്ദേഹം ചുമതലയേറ്റു.
പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ ഇടപെടലിനെത്തുടർന്നാണ് ബി.ജെ.പിക്ക് തലവേദനയായ തർക്കങ്ങൾ ഒടുങ്ങിയത്. മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനും ഉപമുഖ്യമന്ത്രിയുമായ തെൻറ പദവിക്കൊത്ത വകുപ്പ് നൽകുമെന്ന് അമിത് ഷാ നേരിട്ടറിയിച്ചതായി നിതിൻ പേട്ടൽ വസതിയിൽ മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണി ഗവർണർ ഒ.പി. കോഹ്ലിയെ കണ്ട് വകുപ്പുവിഭജനം സംബന്ധിച്ച് കത്തുനൽകി.
സ്ഥാനമേറ്റെടുത്തശേഷം അനുയായികളെ കാണാൻ പേട്ടൽ മണ്ഡലമായ മെഹ്സനയിലെത്തി. ധനവകുപ്പ് പേട്ടലിന് നൽകിയതായും പ്രശ്നങ്ങൾ പരിഹരിച്ചതായും മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിക്കുകയും ചെയ്തു. വലിയ കുടുംബമായ ബി.ജെ.പിയിൽ ഇത്തരം ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രൂപാണി മന്ത്രിസഭയിൽ ധനം, നഗരവികസനം, ഭവനം, പെട്രോകെമിക്കൽസ് എന്നീ വകുപ്പുകളാണ് നിതിൻ പേട്ടൽ കൈകാര്യം ചെയ്തത്. എന്നാൽ, ഇത്തവണ ധനവകുപ്പ് സൗരഭ് പേട്ടലിനാണ് നൽകിയത്. റോഡ്, കെട്ടിടം, ആേരാഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് നിതിൻ പേട്ടലിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.