പാറ്റ്ന: ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുനൈറ്റഡ് സംസ്ഥാന വ്യവസായ മന്ത്രി ശ്യാം റസാകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഇദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുള്ള നീക്കത്തിലാെണന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ശുപാർശ ഗവർണർ അംഗീകരിച്ചു.
ലാലു പ്രസാദ് യാദവിെൻറ പാർട്ടിയായ രാഷ്ട്രീയ ജനതാദളിൽ ചേരാൻ റസാക് ഒരുങ്ങുന്നുവെന്ന് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രം അകലെയാണ്. നിതീഷ് കുമാർ ജനങ്ങളുടെ വിധി ലംഘിച്ചുവെന്നാണ് രാഷ്ട്രീയ ജനതാദൾ ആരോപിക്കുന്നത്.
ആർ.ജെ.ഡി കോൺഗ്രസ് എന്നിവരുമായി ചേർന്ന് 2015 ൽ തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം നിതീഷ് കുമാർ തെൻറ രണ്ട് സഖ്യകക്ഷികളും ഒഴിവാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ബി.ജെ.പിയുമായി ചേർന്ന് അധികാരം നിലനിർത്തി. 2014 നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാർഥിയായതൊടെയാണ് നിതീഷ് എൻ.ഡി.എ വിട്ടത്.
നിതീഷ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി റസാകിന് സംശയമുണ്ടായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കുമെന്നും അദ്ദേഹത്തിന് സൂചനകൾ ലഭിച്ചിരുന്നു. പാർട്ടിയിൽ രണ്ടാം സ്ഥാനക്കാരായി കണക്കാക്കപ്പെടുന്ന ആർ.സി.പി സിംഗ് മറ്റൊരു ദലിത് നേതാവായ അരുൺ മഞ്ജിയെ റസാകിന് പകരം സ്ഥാനാർഥിയായി പിന്തുണയ്ക്കുകയായിരുന്നു.
തെൻറ പ്രിൻസിപ്പൽ സെക്രട്ടറി എസ് സിദ്ധാർഥിനെ നീക്കം ചെയ്യണമെന്ന് റസാക് ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്ര അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.