പ്രതിപക്ഷ സമ്മേളനത്തിനെത്തിയ കെജ്രിവാൾ എന്തുകൊണ്ട് പെട്ടെന്ന് മടങ്ങിപ്പോയി -വിശദീകരണവുമായി നിതീഷ് കുമാർ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമം നടത്തിയത്. ഏതാണ്ട് 32 പ്രതിപക്ഷ പാർട്ടികളിൽ 17 പാർട്ടികൾ സംഗമത്തിൽ പ​ങ്കെടുത്തു. എന്നാൽ പ്രതിപക്ഷ സംഗമത്തിൽ പ​ങ്കെടുക്കാനെത്തിയ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ പെട്ടെന്നു തന്നെ തലസ്ഥാനത്തേക്ക് തന്നെ മടങ്ങിപ്പോയി. വിമാനം വൈകുമെന്നതിനാലാണ് കെജ്‍രിവാൾ പെട്ടെന്ന് മടങ്ങിയത്.

അതിനാലാണ് യോഗത്തിനു ശേഷം നടന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ കെജ്രിവാളിന്റെ അസാന്നിധ്യമുണ്ടായതെന്ന് നിതീഷ് കുമാർ പറഞ്ഞു. അടുത്ത പ്രതിപക്ഷ സംഗമം ജൂലൈയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.

ഡൽഹിയിലെ വിവാദ ഓർഡിനൻസ് വിഷയത്തിൽ എ.എ.പിയും കോൺഗ്രസും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതാണ് എ.എ.പിയെ പ്രകോപിപ്പിച്ചത്. 

Tags:    
News Summary - Nitish Kumar explains why AAP was not part of opposition meet in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.