ന്യൂഡൽഹി: ബീഹാറിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ലാലു പറഞ്ഞു. ബി.ജെ.പി–ആർ.എസ്.എസ് സഖ്യവുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ് നിതീഷ്. കൊലപാതക കേസിൽ പ്രതിയാണ് നിതീഷെന്നും ലാലു ആരോപിച്ചു.
നീതിഷ് കുമാറിനോട് സ്ഥാനം രാജിവെക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അഞ്ച് വർഷത്തേക്ക് ഭരണം നടത്താനാണ് ബീഹാറിലെ ജനങ്ങൾ മഹാസഖ്യത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. ഇന്നലെ ഫോണിൽ സംസാരിച്ചപ്പോഴും രാജിക്കാര്യത്തെ കുറിച്ച് നിതീഷ് സൂചിപ്പിച്ചിരുന്നില്ലെന്നും ലാലു പറഞ്ഞു
നിതീഷ് തേജസ്വി യാദവിനോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. ആരോപണങ്ങളെ കുറിച്ച് പൊതുജനത്തിന് വിശദീകരണം നൽകണമെന്ന് മാത്രമാണ് നിതീഷ് ആവശ്യപ്പെട്ടെതന്നും ലാലു അറിയിച്ചു. അഴിമതി കേസിൽ ആരോപണ വിധേയനായ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാത്തതിൽ പ്രതിഷേധിച്ചാണ് നീതിഷ് കുമാർ ബുധനാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.