പ്രതിപക്ഷ ഐക്യം: രാഹുൽ, ഖാർഗെ എന്നിവരുമായി നിതീഷിന്‍റെ കൂടിക്കാഴ്ച

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ സഖ്യം ആസൂത്രണം ചെയ്യുന്നതിന് പട്‌നയിൽ വലിയ പ്രതിപക്ഷ യോഗത്തിനുള്ള തിയ്യതി നിശ്ചയിക്കാൻ ഉദ്ദേശിച്ചാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

"ഇപ്പോൾ രാജ്യം ഒരുമിക്കും, 'ജനാധിപത്യത്തിന്റെ ശക്തി' എന്നതാണ് ഞങ്ങളുടെ സന്ദേശം! രാഹുൽ ഗാന്ധിയും ഞങ്ങളും ബീഹാർ മുഖ്യമന്ത്രിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തു. രാജ്യത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന ഒരു ചുവട് മുന്നോട്ട് വച്ചു" ചർച്ചക്കു ശേഷം ഖാർഗെ ട്വീറ്റ് ചെയ്തു. ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലും പങ്കെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന് നേതാക്കളുടെ ഒന്നാംഘട്ട ചർച്ചകൾ നേരത്തെ നടന്നിരുന്നു. ചർച്ചയുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് ബിഹാറിലെ പട്‌നയിൽ വച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുന്നതിൽ എ.എ.പിക്ക് താൽപര്യമില്ല. ഈ സാഹചര്യത്തിലാണ് ചർച്ചകൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകുന്നത്.

Tags:    
News Summary - Nitish Kumar Meets M Kharge, Rahul Gandhi To Plan Patna Opposition Huddle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.