നിതീഷ് കുമാർ

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയാൽ സോണിയ ഗാന്ധിയെ കാണുമെന്ന് നിതീഷ് കുമാർ

ന്യൂഡൽഹി: ഇറ്റലിയിലുള്ള കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തിരികെ ഡൽഹിയിലെത്തിയാൽ അവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉറപ്പാക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു.

ആഗസ്റ്റ് 27ന് അമ്മ പൗല മൈനോയുടെ വിയോഗത്തെ തുടർന്ന് ഇറ്റലിയിലേക്ക് പോയതാണ് സോണിയ ഗാന്ധി.

സോണിയാ ഗാന്ധി രാജ്യത്ത് മടങ്ങിയെത്തിയാൽ അവരെ കാണാൻ ഞാൻ വീണ്ടും ഡൽഹിയിൽ പോകും. അടുത്തിടെ നടന്ന ഡൽഹി സന്ദർശന വേളയിൽ നിരവധി പ്രതിപക്ഷ നേതാക്കളുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച ഡൽഹിയിലെത്തിയ നിതീഷ് കുമാർ ഇന്നാണ് ബിഹാറിലേക്ക് മടങ്ങിയത്. ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ നിരവധി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബി.ജെ.പിയുമായുള്ള സഖ്യം വേർപ്പെടുത്തി ആർ.ജെ.ഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് നിതീഷിന്‍റെ ഡൽഹി സന്ദർശനം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും നേരത്തെ ബിഹാർ സന്ദർശിക്കുകയും പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നിതീഷ് കുമാറിനെയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെയും കണ്ടിരുന്നു.

Tags:    
News Summary - Nitish Kumar To Meet Sonia Gandhi After She Returns From Italy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.