2024ൽ പ്രതിപക്ഷം അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയെന്ന് നിതീഷ്

പട്ന: 2024ൽ ബി.ജെ.പി ഇതര സർക്കാർ അധികാരത്തിലെത്തിയാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ ഉറപ്പായും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി അനുവദിക്കും. ഞാൻ ബിഹാറിനെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഡൽഹിയിലെത്തി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. 2024 മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാർ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് ബി.ജെ.പി സഖ്യം വിട്ട് നിതീഷ് കുമാർ മഹാസഖ്യത്തിന്റെ ഭാഗമായത്. 2007 മുതൽ തന്നെ രാഷ്ട്രീയ ജനതാദള്ളും കോൺഗ്രസും ബിഹാറിന്റെ പ്രത്യേക പദവിക്കായി ആവശ്യമുന്നയിക്കുന്നുണ്ട്.

Tags:    
News Summary - Nitish Kumar's Big Promise If Opposition Comes To Power In 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.