ഡൽഹിയിൽ ആം ആദ്​മി പാർട്ടിയുമായി സഖ്യമില്ല -കോൺഗ്രസ്​

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുമായി ഡൽഹിയിൽ സഖ്യമില്ലെന്ന്​ വ്യക്തമാക്കി കോൺഗ്രസ്​. ഡൽഹി കോൺഗ്രസ്​ അധ്യക്ഷയ ും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹി കോൺഗ്രസിലെ പ്രധാന നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനത്തിലെത്തിയത്​.

ആം ആദ്​മി പാർട്ടി പല തവണ കോൺഗ്രസു​മായി ചർച്ച ചെയ്​തെങ്കിലും സീറ്റ്​ ധാരണയിൽ എത്തിച്ചേരാനായില്ല. കോൺഗ്രസിന്​ രണ്ട്​ സീറ്റ്​ നൽകാൻ എ.എ.പി തയാറായിരുന്നു. എന്നാൽ​ മൂന്ന്​ സീറ്റ്​ വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ്​ ഉറച്ചു നിന്നു. തുടർന്ന്​ സഖ്യ സാധ്യത തള്ളിക്കൊണ്ട്​ ഡൽഹിയിലെ ഏഴ്​ മണ്ഡലങ്ങളിൽ ആറിലും ആം ആദ്​മി പാർട്ടി സ്​ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

‘‘ഡൽഹിയിൽ എ.എ.പിയുമായി സഖ്യമില്ലെന്നത്​ അന്തിമ തീരുമാനമാണ്​. ഇൗ തീരുമാനം രാഹുൽ ഗാന്ധി അംഗീകരിച്ചിട്ടുണ്ട്​. ഏഴ്​ സീറ്റിലും കോൺഗ്രസ്​ ഒറ്റക്ക്​ മത്സരിച്ച്​ ജയിക്കും.’’-ഷീല ദീക്ഷിത്​ പറഞ്ഞു.

Tags:    
News Summary - No Alliance With AAP in Delhi, Announces Sheila Dikshit -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.