മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാെൻറ ജാമ്യാപേക്ഷയിൽ െചാവ്വാഴ്ച വാദം പൂർത്തിയായില്ല. വാദം കേൾക്കൽ ബുധനാഴ്ച ഉച്ചക്ക് 2.30 ന് പുനരാരംഭിക്കും. മുൻ അറ്റോർണി ജനറൽ മുകുൽ രോഹത്ഗിയാണ് ആര്യനു വേണ്ടി ബോംെബ ഹൈകോടതിയിൽ വാദിച്ചത്.
ആര്യന് മയക്കുമരുന്ന് ഉപയോഗിക്കുകയൊ കൈവശം മയക്കുമരുന്ന് കണ്ടെത്തുകയൊ ചെയ്തിട്ടില്ല, പിന്നെ എന്തിനാണ് അവനെ 20 ദിവസത്തിലേറെ ജയിലിലിട്ടത് എന്ന് ചോദിച്ചായിരുന്നു രോഹത്ഗിയുടെ വാദം. ആര്യനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല, മൊബൈൽ പിടിച്ചെടുത്തതായി കേസ് രേഖകളിലെവിടെയും പറയുന്നില്ല. സുഹൃത്ത് അർബാസ് മർച്ചൻറ് ആര്യെൻറ ചൊൽപടിക്ക് നിൽക്കുന്ന അടിമയല്ല. സ്വതന്ത്ര വ്യക്തിയാണ് അതിനാൽ അയാളുടെ കൈവശം മയക്കുമരുന്നുണ്ടെന്നത് ആര്യന് ബാധകമല്ല.
പ്രതികളുടെ കുറ്റസമ്മത മൊഴിയെടുക്കാനുള്ള അവകാശം നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഉദ്യോഗസ്ഥർക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2018, 2019, 2020 വർഷങ്ങളിലെ ചാറ്റാണ് ആര്യെൻറ അന്താരാഷ്ട്ര ബന്ധത്തിന് തെളിവായി പറയുന്നത്. ആര്യൻ കാലിഫോർണിയയിലാണ് പഠിക്കുന്നത്. അമേരിക്കയിൽ ചില മയക്കുമരുന്നുകൾ അനുവദനീയമാണ്. ആര്യന് ബന്ധമുണ്ടെന്ന് പറയുന്ന ആചിത് കുമാറും വിദേശത്താണ് പഠിക്കുന്നത്. ഒാൺലൈൻ ഗെയിമിലൂടെയാണ് പരിചയം.െഗയിമുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ഇടപാടുകൾ. മയക്കുമരുന്നിെൻറ പേരിൽ പണമിടപാടില്ല, എന്നിങ്ങനെയാണ് രോഹത്ഗിയുടെ വാദം.
ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിക്കുന്നു എന്നാണ് എൻ.സി.ബി കോടതിയിൽ എഴുതി നൽകിയ മറുപടിയിൽ പ്രധാനമായും ആരോപിച്ചത്. കേസിലെ സാക്ഷി പ്രഭാകർ സായിലിെൻറ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണിത്. അതിനാൽ ജാമ്യം നൽകരുെതന്ന് ആവശ്യപ്പെട്ടു. രണ്ട് അഭിഭാഷകർ ജാമ്യാപേക്ഷയിൽ കക്ഷിയാവാൻ അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.