ഹൈദരാബാദ്: രാജ്യത്ത് ഹിജാബ് ധരിക്കാൻ നിരോധനമില്ലെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളും കടമകളും തുല്യ പ്രാധാന്യമുള്ളതാണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. നിലവിൽ രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ല. ചില സ്ഥാപനങ്ങൾക്ക് അവരുടേതായ വസ്ത്രധാരണ രീതികളും യുനിഫോമും ഉണ്ടാകും. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബറിൽ കർണാടക ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി ഗേൾസ് കോളജിൽ തലമറച്ചതിന്റെ പേരിൽ ആറ് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം ഉയർന്നത്. തുടർന്ന് പെൺകുട്ടികൾ കർണാടക ഹൈകോടതിയെ സമീപിച്ചു. എന്നാൽ, സമാധാനത്തിനും ഐക്യത്തിനും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ വിദ്യാർത്ഥികൾ ധരിക്കരുതെന്നായിരുന്നു കോടതിയുടെ ഇടക്കാലവിധി. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായി. വിധി ഉടൻ പുറപ്പെടുവിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.