ന്യൂഡൽഹി: വിമാനത്തിനകത്ത് ഫോട്ടോേയാ വിഡിയോയോ എടുത്താൽ വിമാനക്കമ്പനിക്കെതിരെ കർശന നടപടിക്ക് ഉത്തരവ്. പറക്കുന്ന വിമാനത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിറ്റേന്നു മുതൽ രണ്ടാഴ്ചത്തേക്ക് അതേ റൂട്ടിൽ ആ വിമാനത്തിെൻറ യാത്ര റദ്ദാക്കും.
ബുധനാഴ്ച നടി കങ്കണ റണാവത് യാത്രചെയ്ത ഇൻഡിഗോയുടെ ചണ്ഡീഗഢ്-മുംബൈ വിമാനത്തിൽ മാധ്യമപ്രവർത്തകർ സുരക്ഷയും ശാരീരിക അകലവും വകവെക്കാതെ പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യോമയാന ഡയറക്ടർ ജനറലാണ് (ഡി.ജി.സി.എ) നടപടിക്ക് ഉത്തരവിട്ടത്.
കങ്കണയിൽനിന്ന് മറുപടി ലഭിക്കാൻ മാധ്യമപ്രവർത്തകരും കാമറ കൈകാര്യം ചെയ്യുന്നവരും വിമാനത്തിനകത്ത് തിക്കും തിരക്കുമുണ്ടാക്കുന്നതിെൻറ വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.