ന്യൂഡൽഹി: തനിക്കെതിരെ കേസ് നിലനിൽക്കുന്നില്ലെന്ന് അധികാരികൾക്ക് വ്യക്തമായി അറിയാമെന്നും ഇത്തരം ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും വ്യവസായി റോബർട്ട് വാദ്ര. കേസുണ്ടെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ മാധ്യമ സർക്കസും ജനശ്രദ്ധ തിരിച്ചുവിടുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യം ഒരുനാൾ പുറത്തുവരും. അന്വേഷണ ഏജൻസി വീണ്ടും ചില രേഖകൾ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി അവർ ഇത് തന്നെയാണ് ചെയ്യുന്നത്. രേഖകൾ ഹാജരാക്കിയാലും വീണ്ടും അതേ രേഖകൾ ഹാജരാക്കാൻ വേണ്ടി ആവശ്യപ്പെടുമെന്നും വാദ്ര വ്യക്തമാക്കി.
തനിക്കെതിരായ പ്രചാരണങ്ങൾ സർക്കാറിന്‍റെ പരാജയം മറച്ചുവെക്കാനും പൊതുജന ശ്രദ്ധ തിരിച്ചവിടാനുമുള്ള ബി.ജെ.പിയുടെ പ്ലാൻ ബിയാണെന്ന് വാദ്ര കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.