ജസ്റ്റിസ് വർമ്മ കേസിൽ ട്വിസ്റ്റ്; പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ്

ജസ്റ്റിസ് വർമ്മ കേസിൽ ട്വിസ്റ്റ്; പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ്

ന്യൂഡൽഹി: ഡൽഹി ഹൈകോടതിയിൽ ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയെന്ന കേസിൽ വീണ്ടും ട്വിസ്റ്റ്. ജസ്റ്റിസിന്റെ വീട്ടിൽ നിന്നും ഫയർഫോഴ്സ് പണം കണ്ടെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ജസ്റ്റിസിന്റെ വീട്ടിൽ തങ്ങൾ പണം കണ്ടിട്ടില്ലെന്നാണ് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറയുന്നത്.

ജസ്റ്റിസിന്റെ വീട്ടിലെ തീയണച്ചതിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചുവെന്നും ഫയർഫോഴ്സ് മേധാവി അറിയിച്ചു. ഇതിന് പിന്നാലെ വീട്ടിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി പോയി. പണമൊന്നും ഇവിടെ നിന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസിന്റെ വീട്ടിൽ തീപിടിത്തമുണ്ടായെന്ന് അറിയിച്ച് രാവിലെ 11.35നാണ് ഫോൺകോൾ ലഭിക്കുന്നത്. ഉടൻ തന്നെ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി. 11.43നാണ് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയത്. 15 മിനിറ്റിനകം തീയണക്കാൻ സാധിച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ച് അവിടെ നിന്നും മടങ്ങുകയും ചെയ്തുവെന്ന് ഫയർഫോഴ്സ് മേധാവി പറഞ്ഞു.

ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ ഫുൾകോർട്ട് തീരുമാനിച്ചിരുന്നു. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയിൽ തീ അണക്കാൻ എത്തിയ അഗ്നിശമനസേന കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം പ്രസ്താവനകളെ നിരാകരിക്കുന്നതാണ് ഫയർഫോഴ്സ് മേധാവിയുടെ പ്രതികരണം.

Tags:    
News Summary - 'No cash found' at Justice Varma's residence, says Delhi Fire chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.