രാജ്യത്ത്​ പെട്രോൾ -ഡീസൽ വിലയിൽ മാറ്റമില്ലാതെ 23ാം ദിവസം

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോൾ -ഡീസൽ വില. നവംബർ നാലിനാണ്​ രാജ്യത്ത്​ അവസാനമായി ​ പെ​േ​ട്രാൾ -ഡീസൽ വില പുതുക്കിയത്​​.​ നവംബർ നാലിന്​ കേന്ദ്രസർക്കാർ പെട്രോളിന്​ അഞ്ചുരൂപയും ഡീസലിന്​ 10 രൂപയും എക്​സൈസ്​ തീരുവ കുറച്ചിരുന്നു. ഇതിനുപിന്നാലെ മിക്ക സംസ്​ഥാനങ്ങളും പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്​) കുറക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 103.97 രൂപയാണ്​ വില. ഡീസലിന്​ 86.67 രൂപയുമാണെന്ന്​ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്​ 109.98 രൂപയും ഡീസലിന്​ 94.14 രൂപയുമാണ്​ വില.

അന്താരാഷ്​ട്ര വിപണിയിൽ ​ക്രൂഡ്​ ഓയിൽ വില ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച ബ്രെന്‍റ്​ ക്രൂഡ്​ ഓയിലിന്​ 80 ഡോളറാണ്​ വില. എന്നാൽ, അന്തരാഷ്ട്ര വിപണയിൽ ക്രൂഡ്​ ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്ത്​ പെട്രോൾ വില കുറഞ്ഞിട്ടില്ല.

അതേസമയം, അഞ്ചു സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ വരാനിരിക്കുന്നതിനാലാണ്​ പെട്രോൾ -ഡീസൽ വിലയിൽ മാറ്റമില്ലാ​ത്തതെന്ന വിമർശനങ്ങളും ഉയരുന്നു. ഈ വർഷം ആദ്യം കേരളം ഉൾപ്പെടെയുള്ള അഞ്ച്​ സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെ പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതാണ്​ വിമർശനത്തിൽ പ്രധാന കാരണം. 

Tags:    
News Summary - No change in the prices of petrol and diesel for the 23rd consecutive day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.