ന്യൂഡൽഹി: പൊണ്ണതടിൻമാരായ ഉദ്യോഗസ്ഥർക്ക് ഇനി മദ്യം നൽകില്ലെന്ന് അറിയിച്ച് കോസ്റ്റ്ഗാർഡ്. ഇന്ത്യൻ കോസ്റ്റ്ഗാർഡ് നോർത്ത്വെസ്റ്റ് മേഖല തലവൻ രാകേഷ് പാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സബ്സിഡി നിരക്കിൽ മദ്യം നൽകില്ലെന്നാണ് കോസ്റ്റ്ഗാർഡ് ഉത്തരവിൽ പറയുന്നത്.
എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണ്. മെഡിക്കൽ ബോർഡ് ഭാരം കുറക്കാൻ ആവശ്യപ്പെട്ട ആർക്കും ഇനി സബ്സിഡി നിരക്കിൽ മദ്യം നൽകില്ലെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. അമിത മദ്യ ഉപയോഗമാണ് ജീവനക്കാരിലെ പൊണ്ണതടിക്ക് കാരണമെന്ന് വ്യക്തമായതിെന തുടർന്നാണ് കോസ്റ്റ്ഗാർഡിെൻറ നടപടി.
ഭാരം കുറച്ച് തിരിച്ചെത്തുന്നവർക്ക് സബ്സിഡി നിരക്കിൽ മദ്യം നൽകുമെന്നും കോസ്റ്റ്ഗാർഡ് രാകേഷ് പാൽ അറിയിച്ചു. ഭാരക്കൂടുതൽ മുലം പല ഉദ്യേഗസ്ഥർക്കും ശരിയായ രീതിയിൽ ജോലി ചെയ്യാൻ കഴിയാതിരുന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കോസ്റ്റ്ഗാർഡ് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.