ന്യൂഡൽഹി: ജമ്മുകശ്മീർ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ നിബന്ധനകൾ നിരത്തുകയാണെന്ന ഗവർണറുടെ ആരോപണങ്ങൾക്ക ് മറുപടിയുമായി രാഹുൽ ഗാന്ധി. ഉപാധികളൊന്നുമില്ലാതെ ജമ്മുകശ്മീരിലെ ജനങ്ങളെ കാണാൻ താൻ വരുമെന്ന് രാഹുൽ ഗാന് ധി ട്വീറ്റ് ചെയ്തു.
കശ്മീരികളെയും അവിടുത്തെ നേതാക്കളെയും സൈനികരെയും സന്ദർശിക്കാൻ സഞ്ചാര സ്വാതന്ത്ര്യം നൽകിയാൽ മതിയെന്ന രാഹുലിെൻറ ട്വീറ്റിന് ഒരുപാട് നിബന്ധനകളോടെ കോൺഗ്രസ് നേതാക്കളെ ക്ഷണിക്കാനാവില്ലെന ്ന് സത്യപാൽ മാലിക് മറുപടി നൽകിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ വീണ്ടും രംഗത്തെത്തിയത്.
ഗവർണറെ യജമാനൻ എന്ന അർഥം വരുന്ന ഹിന്ദി വാക്ക് എഴുതുന്ന രീതിയിൽ ‘മാലിക്’ എന്നാണ് രാഹുൽ ട്വീറ്റിൽ അഭിസംബോധന ചെയ്തത്.
‘‘മാലിക് ജീ, എെൻറ ട്വീറ്റിനുള്ള താങ്കളുടെ മറുപടി കണ്ടു. ഒരു നിബന്ധനകളുമില്ലാതെ, കശ്മീരിലെ ജനങ്ങളെ കാണാനുള്ള ക്ഷണം സ്വീകരിക്കുകയാണ്. എപ്പോഴാണ് ഞാൻ വരേണ്ടത്?’’ -രാഹുൽ ചോദിച്ചു.
Dear Maalik ji,
— Rahul Gandhi (@RahulGandhi) August 14, 2019
I saw your feeble reply to my tweet.
I accept your invitation to visit Jammu & Kashmir and meet the people, with no conditions attached.
When can I come?
കശ്മീർ വിഷയം രാഹുൽ ഗാന്ധി രാഷ്ട്രീയവത്കരിക്കുകയാണെന്നും കോൺഗ്രസ് പ്രതിനിധി സംഘത്തെ കൊണ്ടുവന്ന് കശ്മീരിനെ വീണ്ടും അസ്വസ്ഥമാക്കി സാധാരണ , ജനങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് രാഹുലിെൻറ ശ്രമമെന്നും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് ആരോപിച്ചിരുന്നു.
ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയാണ് കശ്മീർ ഗവർണർ സത്യപാൽ മാലികിനെ ചൊടിപ്പിച്ചത്. കശ്മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് രാഹുൽ പറഞ്ഞത്. പ്രസ്താവനക്ക് മറുപടിയായി, 'രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാൻ. രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ല' എന്ന് ഗവർണർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.