ന്യൂഡൽഹി: രാജ്യത്ത് എക്സിറ്റ്പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എക്സിറ്റ്പോളുകൾ നടത്തരുതെന്നും ഫലം പ്രസിദ്ധീകരിക്കരുതെന്നുമാണ് ഉത്തരവ്.
പശ്ചിമബംഗാൾ, അസം, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്‍റെ ഉപവകുപ്പ് ഒന്ന് പ്രകാരമാണ് നടപടി.
അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളും വഴിയോ മറ്റു മാധ്യമങ്ങൾ വഴിയോ എക്സിറ്റ്പോൾ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.