ന്യൂഡൽഹി: കോവിഡ് 19 ബാധയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി റെയി ൽവേ രംഗത്ത്. മാർച്ച് 22 മുതൽ ട്രെയിനുകളിൽ പ്രവർത്തിക്കുന്ന കാറ്ററിങ് സേവനങ്ങളെല്ലാം നിർത്തലാക്കുമെന്ന് ഐ.ആർ.സി.ടി.സിയുടെ പുതിയ ഉത്തരവിൽ അറിയിച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന് കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്മെൻറ് റൂമുകളും സെൽ കിച്ചണുകളും ഒരു മുന്നറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്നും അവർ അറിയിച്ചു.
അതേസമയം ട്രെയിനുകളിൽ പുറത്ത് നിന്ന് കൊണ്ടുവന്ന് ഭക്ഷണവിതരണം നടത്തുന്നവർ അത് തുടരും. ട്രെയിനുകളിൽ തന്നെ ഭക്ഷണം ഒരുക്കണമെന്ന നിർബന്ധിത സാഹചര്യം വന്നാൽ ചായയും കാപ്പിയും മാത്രം ലഭ്യമാകുന്ന വിധത്തിൽ കുറഞ്ഞ ജീവനക്കാരെ മാത്രം ഏർപ്പാടാക്കി വിതരണം ചെയ്യുമെന്നും ഐ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.