അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണറില്ല; കാരണം വ്യക്തമാക്കി സൈന്യം

ചണ്ഡീഗഢ്: വീരമൃത്യ വരിച്ച പഞ്ചാബ് മാൻസ സ്വദേശിയായ അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാത്തതിൽ വിശദീകരണവുമായി സൈന്യം. അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാത്തതിൽ പ്രതിപക്ഷം നടുക്കം രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ 11നാണ് ജമ്മു കശ്മീരിൽ വെച്ച് അഗ്നിവീർ അന്തരിച്ചത്. സ്വന്തം കൈയിലുള്ള തോക്കിൽ നിന്നു തന്നെ വെടിയേറ്റാണ് അഗ്നിവീർ സൈനികൻ മരണപ്പെട്ടതെന്നും അതിനാൽ ഗാർഡ് ഓഫ് ഹോണർ ആവശ്യമില്ലെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

വെടിയേറ്റു മരിച്ച അമൃത്പാൽ സിങ്ങിന്റെ കുടുംബം ഗാർഡ് ഓഫ് ഹോണർ നൽകാത്തതിനെതിരെ രംഗത്തുവന്നിരുന്നു. പൂഞ്ച് സെക്ടറിലെ ജമ്മു കശ്മീർ റൈഫിൾസ് ബറ്റാലിയനിൽ സേവനമനുഷ്ടിക്കുകയായിരുന്നു അമൃത്പാൽ. അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്. മകന്റെ മൃതദേഹം ഒരു സൈനിക ഹവിൽദാറും രണ്ട് ജവാൻമാരും ചേർന്നാണ് പഞ്ചാബിലേക്ക് എത്തിച്ചതെന്നും ഗാർഡ് ഓഫ് ഓണർ നൽകാൻ ഒരു സൈനികൻ പോലും ഉണ്ടായിരുന്നില്ലെന്നുമാണ് അമൃത്പാൽ സിങ്ങിന്റെ പിതാവ് ഗുർദീപ് സിങ് പറഞ്ഞത്.

തലയിൽ വെടിയേറ്റ നിലയിലായിരുന്നു അമൃത്പാലിനെ കണ്ടെത്തിയത്. പഞ്ചാബിൽ നിന്ന് അഗ്നിവീർ പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്ത ഒരു സൈനികൻ വീരമൃത്യ വരിക്കുന്നത് ആദ്യമാണ്. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറോടെയാണ് മൃതദേഹം സംസ്കരിച്ചത്.

സംഭവത്തിൽ തന്റെ സർക്കാർ കടുത്ത പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നയം എന്തുതന്നെയായാലും തന്റെ സർക്കാർ മരിച്ച സൈനികന്റെ കുടുംബത്തിന്ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹത്തിന്റെ മരണം വീരമൃത്യു ആയി കണക്കാക്കുമെന്നും ഭഗവന്ത് മാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 

Tags:    
News Summary - No guard of honour for agniveer? army explains after huge row in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.