ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തിയിട്ടും തെൻറ വ്യക്തിവിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് ‘ട്രായ്’ മേധാവി ആർ.എസ്. ശർമ പറഞ്ഞു. ‘ട്വിറ്ററി’ൽ സ്വന്തം ആധാർ നമ്പർ വെളിപ്പെടുത്തി ശർമ നടത്തിയ വെല്ലുവിളി വൻ വിവാദമായിരുന്നു. നമ്പർ പരസ്യമാക്കിയാലും വ്യക്തിവിവരം ചോരില്ലെന്നായിരുന്നു ശർമയുടെ നിലപാട്. എന്നാൽ, ഹാക്കർമാർ പല വിവരങ്ങളും പുറത്തുവിടുകയും അദ്ദേഹത്തിെൻറ അക്കൗണ്ടിൽ പരീക്ഷണമായി ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു.
ഇപ്പോൾ പുറത്തുവന്ന വിവരമൊന്നും ആധാർ വഴി ചോർത്തിയതല്ലെന്നാണ് ശർമ വാർത്ത ഏജൻസിയോട് പറഞ്ഞത്. ഇൗ കാര്യങ്ങൾ ആധാർ നമ്പറില്ലെങ്കിലും അറിയാനാകും. ഗൗരവ സ്വഭാവമുള്ള നയങ്ങൾ ചർച്ച ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾ ശരിയായ ഇടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.െഎ.ഡി.എ.െഎ മുൻ ഡയറക്ടർ ജനറൽ കൂടിയാണ് ശർമ. ‘‘ആധാർ നമ്പർ വെല്ലുവിളി ഞാൻ തുടങ്ങിയതല്ല. എന്നെ വെല്ലുവിളിക്കുകയായിരുന്നു. ഞാൻ ആ വെല്ലുവിളിയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്’’ -ശർമ പറഞ്ഞു. വിവാദത്തെ തുടർന്ന് പൊതുജനം തങ്ങളുടെ ആധാർ നമ്പർ ഇൻറർനെറ്റിലോ സാമൂഹിക മാധ്യമങ്ങളിലോ പരസ്യമാക്കരുതെന്ന് യു.െഎ.ഡി.എ.െഎ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.