കൊൽകത്ത: ബി.ജെ.പി വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ പുറത്താക്കിക്കോേട്ടയെന്നും മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. 2004-14 കാലഘട്ടത്തിൽ യു.പി.എ ഭരണത്തിലെത്തിയപ്പോൾ ബി.ജെ.പിക്കായി താൻ ഏറെ പരിശ്രമിച്ചിട്ടുണ്ട്. താൻ എന്തിന് ബി.ജെ.പി വിടണം? പാർട്ടിക്ക് വേണമെങ്കിൽ തന്നെ പുറത്തെറിയാവുന്നതാണ്- സിൻഹ പറഞ്ഞു.
താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രേക്ഷകനാകാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് നിരവധി കത്തുകളയച്ചെങ്കിലും മറുപടി ലഭിച്ചില്ല. അതിനുശേഷമാണ് രാഷ്ട്ര മഞ്ചുമായി മുന്നോട്ടുപോയതെന്നും സിൻഹ പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക എൻ.ഡി.എ സർക്കാറിെൻറ നയങ്ങളുമായി ചേർന്നുപോകുന്നതാണോയെന്ന് രാഷ്ട്ര മഞ്ച് ഉറപ്പുവരുത്തും. നിലവിൽ എൻ.ഡി.എ സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ബി.ജെ.പി പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കുന്നതിനാണ് താൻ ശ്രമിക്കുന്നതെന്നും നാലു വർഷമായുള്ള ആ ശ്രമത്തിെൻറ ഭാഗമായാണ് രാഷ്ട്ര മഞ്ച് രൂപീകരിക്കേണ്ടി വന്നതെന്നും സിൻഹ പറഞ്ഞു.
നോട്ട് നിരോധനം, ജി.എസ്.ടി വിഷയങ്ങളിൽ ബി.ജെ.പി സർക്കാറിനും ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്കുമെതിരെ സിൻഹ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.