ന്യൂഡൽഹി: ആർ.എസ്.സിെൻറ നാഗ്പൂരിലെ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോട് നീരസമില്ലെന്ന് ശിവസേന. ഇതു സംബന്ധിച്ച് ഒരു വിവാദങ്ങൾക്കും ഇല്ലെന്നും ശിവസേന വ്യക്തമാക്കി. ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രത്തോട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇതൊരു ദേശീയ സംഘടനയാണ്. അവർ മുൻ രാഷ്ട്രപതിയെ ക്ഷണിച്ചാൽ അതിൽ വിവാദമുണ്ടാക്കാൻ പാടില്ല -ശിവസേന വക്താവ് സഞ്ജയ് റൗട്ട് അഭിപ്രായപ്പെട്ടു.
സമൂഹത്തിെൻറ ക്ഷേമത്തിന് ആർ.എസ്.എസും സംഭാവന ചെയ്തിട്ടുെണ്ടന്നും അതിനാൽ വിവാദങ്ങൾക്ക് യാതൊരു അർഥവുമില്ലെന്നും റൗട്ട് കൂട്ടിച്ചേർത്തു.
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സി. കെ. ജാഫർ ഷെരീഫും പ്രണാബ് മുഖർജിക്ക് കത്തെഴുതിയിരുന്നു. ഇതിനു പിറകെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാവ് പി.ചിദംബരം ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രത്തിലുള്ള തെറ്റുകളെ ചൂണ്മടിക്കാണനിക്കാൻ ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടിരുന്നു.
നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ജൂൺ ഏഴിന് നടക്കുന്ന മൂന്നാം വാർഷ സംഘ ശിക്ഷാ വർഗ (എസ്.എസ്.വി ) യോഗത്തിലേക്കാണ് മുൻ രാഷ്ട്രപതിക്ക് ക്ഷണമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.