ന്യൂഡൽഹി: ക്രോസ് ജെൻഡർ മസാജിന് വിലക്കേർപ്പെടുത്തിയ ഡൽഹി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ൈഹകോടതി. മസാജ് പാർലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മിൽ ബന്ധമില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്.
നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യംമുൻനിർത്തി പുരുഷൻമാർക്ക് സ്ത്രീകൾ മസാജ് സേവനം നൽകുന്നത് ഡൽഹി സർക്കാർ തടഞ്ഞിരുന്നു. സ്ത്രീകൾക്ക് പുരുഷൻമാർ മസാജ് നൽകുന്നതിനും വിലക്കുണ്ടായിരുന്നു. ഇതാണ് ഹൈകോടതി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
ഡൽഹിയിലെ സ്പാ ഉടമകൾ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നയം രൂപീകരിക്കുേമ്പാൾ മസാജ് പാർലറുകളിലെ തൊഴിലാളികളെ സർക്കാർ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് രേഖ പാലി പറഞ്ഞു. മസാജ് പാർലറുകളിൽ ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് തൊഴിൽ നഷ്ടമായാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
സ്പാകളിലും മസാജ് പാർലറുകളിലും പരിശോധനകൾ കർശനമാക്കി ലൈംഗികവൃത്തിയും മനുഷ്യക്കടത്തും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി ഉത്തരവിട്ടു. 5000ത്തോളം അനധികൃത സ്പാകൾ ഡൽഹിയിൽ പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി ഒരാഴ്ചക്കകം ഇവ അടച്ചുപൂട്ടണമെന്നും നിർദേശിച്ചു. കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.