ഗോവയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക്​ മദ്യമില്ല

പനാജി: ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക്  മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കരുതെന്ന് ഗോവ എക്സൈസ് വകുപ്പ്. അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച്ശേഷമേ ലൈസൻസ് അനുവദിക്കാവൂയെന്നു വ്യക്തമാക്കി എക്സൈസ് വകുപ്പ് സർക്കുലർ പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

1964 ലെ ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങൾ ഭേദഗതി വരുത്തിയതു പ്രകാരമാണ് ക്രിമിനലുകൾക്ക് മദ്യം വിൽക്കാനുള്ള ലൈസൻസ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്സൈസ് കമ്മീഷണർ മെനിനോ ഡിസൂസ പറഞ്ഞു.

നിലവിൽ മദ്യവിൽപന ശാലകൾ നടത്തുന്നവരും ലൈസൻസ് പുതുക്കേണ്ടവരും ആറു മാസത്തിനകം  പൊലീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്ഹാജരാക്കണമെനും അദ്ദേഹം അറിയിച്ചു.

സംസ്ഥാന പാതയരികിലുള്ള മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഗോവയിലെ 3000 ത്തോളം ഒൗട്ട്ലറ്റുകളാണ് മാറ്റിസ്ഥാപിക്കേണ്ടിവരിക.

Tags:    
News Summary - No Liquor Licence For People With Criminal Records in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.