ശ്രീനഗർ: ജമ്മു^കശ്മീരിൽ സമാധാനം കൊണ്ടുവരാൻ തെൻറ കൈയിൽ മാന്ത്രികവടിയൊന്നുമില്ലെന്നും മറിച്ച് ഗൗരവമേറിയ ഇടപെടലുകൾ മാത്രമാണെന്നും കേന്ദ്രം നിയമിച്ച പ്രത്യേക മധ്യസ്ഥൻ ദിനേശ്വർ ശർമ. സമാധാനത്തിനുവേണ്ടിയുള്ള തെൻറ പരിശ്രമങ്ങൾ ആത്മാർഥതയോടെ വിലയിരുത്തപ്പെടണമെന്നും അത് ഭൂതകാലത്തിെൻറ കണ്ണാടി വെച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ വിവിധ കക്ഷികളുമായുള്ള ചർച്ച തുടങ്ങുന്നതിനുമുമ്പായി അന്തിമ തീർപ്പിൽ എത്താൽ കഴിയില്ല. ഗൗരവമേറിയ ശ്രമമാണ് തെൻറ ഭാഗത്തുനിന്ന് ഉണ്ടാവുക. താഴ്വരയിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരുടെ വേദനകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനുവേണ്ട പരിഹാരം കണ്ടെത്തുമെന്നും മുൻ ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ കൂടിയായ ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.