മമത ബാനർജിയും പ്രശാന്ത് കിഷോറും തർക്കമില്ല, ഞങ്ങൾ ഒരു ടീം -തൃണമൂൽ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ലെന്ന്​ തൃണമൂൽ കോൺഗ്രസ്​. തങ്ങളുടെ സഹകരണത്തിൽ വിള്ളലുണ്ടായെന്ന സമീപകാല റിപ്പോർട്ടുകൾ ഊഹങ്ങളും അടിസ്ഥാനരഹിതവുമാണ് എന്ന് പാർട്ടി അറിയിച്ചു.

ഇരുവരും ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും തൃണമൂൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസും പ്രശാന്ത്​ കിഷോറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചോ പ്രവർത്തന ബന്ധത്തെക്കുറിച്ചോ ഊഹാപോഹവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിംഗിൽ യാതൊരു ഗുണവുമില്ല.

മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുകയും തുടർന്നും സഹകരിക്കുകയും ചെയ്യും -തൃണമൂൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ മുൻനിര തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഈ വർഷം ആദ്യം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ മമത ബാനർജിയോടൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്​. ബംഗാൾ വിജയത്തിന്‍റെ ക്രെഡിറ്റ് കിഷോർ ഏറ്റെടുക്കുന്നതിനെച്ചൊല്ലി തൃണമൂലിനുള്ളിൽ സംഘർഷമുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - No Mamata Banerjee vs Prashant Kishor Rift, "We're One Team": Trinamool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.