മായാവതി ഇന്ന്​ പ്രതിപക്ഷ നേതാക്കളെ കാണില്ലെന്ന്​ ബി.എസ്​.പി

ന്യൂഡൽഹി: ബി.എസ്​.പി അധ്യക്ഷ​ മായാവതി ഇന്ന്​ പ്രതിപക്ഷ നേതാക്കളെ കാണില്ലെന്ന്​ പാർട്ടി. ഇന്ന്​ ഡൽഹിയിൽ മായാവത ി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുമെന്നും സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക്​ തുടക്കമിടു​െമന്നും റിപ് പോർട്ടുകളുണ്ടായിരുന്നു. അതേ തുടർന്നാണ്​ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തില്ലെന്ന്​ പാർട്ടി വ്യക്​തമാക്കിയത്​.

മായാവതിക്ക്​ ഇന്ന്​ ഡൽഹിയിൽ ഒരു പരിപാടിയുമില്ലെന്നും അവർ ലഖ്​നോവിൽ തന്നെയുണ്ടെന്നും പാർട്ടിയുടെ മുതിർന്ന നേതാവ്​ സതീഷ്​ ചന്ദ്ര മിശ്ര അറിയിച്ചു. എക്​സിറ്റ്​ പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിറകെയാണ്​ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുന്നില്ലെന്ന്​​ പാർട്ടി പ്രഖ്യാപിച്ചത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നശേഷമാകാം സഖ്യചർച്ചകൾ എന്നാണ്​ പാർട്ടി തീരുമാനം.

തെര​െഞ്ഞടുപ്പ്​ ഫലം വരാനിരിക്കെ സഖ്യ ചർച്ചകൾക്കായി മായാവതി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി​െയയും സന്ദർശിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഞായറാഴ്​ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ലഖ്​നോവിലെത്തി മായാവതിയെ സന്ദർശിച്ചിരുന്നു.

Tags:    
News Summary - No Meetinf Shedule to Mayawati in Delhi today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.