രാഹുൽ വരേണ്ട ആവശ്യമില്ല; സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രം -കശ്മീർ ഗവർണർ

ശ്രീനഗർ: രാഹുൽ ഗാന്ധി ജമ്മു കശ്മീർ സന്ദർശിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ഗവർണർ സത്യപാൽ മലിക്. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണുള്ളതെന്നും ഗവർണർ ആരോപിച്ചു. നേരത്തെ രാഹുലിനെ കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരു ത്താൻ ഗവർണർ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് രാഹുൽ കശ്മീരിലേക്ക് പുറപ്പെട്ടത്.

കശ്മീരിലെ സാഹചര്യങ് ങൾ വഷളാക്കുകയാണ് രാഹുലിന്‍റെ ഉദ്ദേശ്യമെങ്കിൽ ഇവിടെ വന്ന് ഡൽഹിയിൽ പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കാം. പക്ഷേ അത് നല്ലതിനല്ല -ഗവർണർ പറഞ്ഞു. താൻ സദുദ്ദേശ്യത്തോടെയാണ് രാഹുലിനെ കശ്മീരിലേക്ക് ക്ഷണിച്ചത്. പക്ഷേ രാഹുലും പ്രതിപക്ഷ നേതാക്കളും അതിൽ രാഷ്ട്രീയം കളിച്ചു. പാർട്ടികൾ ദേശീയ താൽപര്യത്തിന് മുൻഗണന നൽകണം.

കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനും തെറ്റായ സ്വപ്നങ്ങൾ വാഗ്ദാനം ചെയ്യാനും എത്തുന്നവർ നിങ്ങളുടെ സുഹൃത്തുക്കളല്ലെന്ന് മനസ്സിലാക്കണമെന്ന് കശ്മീർ ജനതയോട് ഗവർണർ പറഞ്ഞു.

രാഹുലിനെ കൂടാതെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ്​ ശ​ർ​മ, സി.​പി.​എം ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​ രാ​ജ, ആ​ർ.​ജെ.​ഡി നേ​താ​വ്​ മ​നോ​ജ്​ ഝാ ​തു​ട​ങ്ങി​യ​വ​രാ​ണ്​ കശ്മീർ സന്ദർശിക്കാൻ എത്തിയത്. എന്നാൽ ഇവരെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയും തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - no need for rahul now jk governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.