ന്യൂഡൽഹി: ഡൽഹിയിൽ രാത്രി കർഫ്യു ഏർപ്പെടുത്തില്ലെന്ന് ആം ആദ്മി സർക്കാർ. ഹൈകോടതിയിലാണ് നിലപാട് അറിയിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.
കോടതി നിർദേശം പുറത്തുവന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഡൽഹി സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, രാത്രികാല കർഫ്യു ഉൾപ്പടെയുള്ള കൂടുതൽ നിയന്ത്രണങ്ങൾ തൽക്കാലത്തേക്ക് ഏർപ്പെടുത്തുന്നില്ലെന്നാണ് സർക്കാർ കോടതിയിൽ നൽകിയിരിക്കുന്ന മറുപടി.
ഡൽഹിയിൽ കോവിഡിൻെറ മൂന്നാം വ്യാപനമുണ്ടായതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. 4,000 പേർക്ക് മാത്രമാണ് ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസവും രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.