'ഇന്ത്യയുടെ മേൽ കണ്ണെറിയാൻ ഒരുത്തനും ധൈര്യമില്ല, ഉടൻ മറുപടി കിട്ടുമെന്നറിയാം'; ചൈനക്കെതിരെ കേന്ദ്രമന്ത്രി

മുംബൈ: ഇന്ത്യയുടെ മേൽ ദുഷിച്ച കണ്ണ് വീശാൻ ആർക്കും ധൈര്യമില്ലെന്നും ഉടനടി അതിനെതിരെ പ്രതികരിക്കാൻ രാജ്യത്തിന് കഴിയുമെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ ജലം, കര, വായു തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ഒരു നേതാവായി ഉയർന്നുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. "നമ്മുടെ മേൽ കണ്ണ് വക്കാൻ ആർക്കും ധൈര്യമില്ല. കാരണം ആരെങ്കിലും ധൈര്യപ്പെട്ടാൽ ഉടനടി പ്രതികരിക്കാൻ ഞങ്ങൾക്ക് കഴിയും" -ലഡാക്കിലെ ചൈനയുടെ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഭട്ട് പറഞ്ഞു.

ചൈനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല. ചില വിഷയങ്ങളിൽ സംസാരിക്കാൻ തനിക്ക് അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധം, ഗതാഗതം, ഊർജം എന്നിവയെക്കുറിച്ചുള്ള ഗ്ലോബൽ മീറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭട്ട്.

സ്റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണക്ക് പ്രകാരം, പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന മികച്ച 25 രാജ്യങ്ങളുടെ ലീഗിൽ ഇന്ത്യ ആദ്യമായി ഇടംപിടിച്ചു.

"ഞങ്ങൾ ഉപകരണങ്ങൾ, റോക്കറ്റുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, റൈഫിളുകൾ, വെടിക്കോപ്പുകൾ എന്നിവ വൻതോതിൽ വിതരണം ചെയ്യുന്നു. ഞങ്ങൾ ഇത് മറ്റുള്ളവർക്ക് നൽകുന്നതിൽ ലോകം ആശ്ചര്യപ്പെടുന്നു. ഇന്ത്യ ആഗോള നേതാവാകാനുള്ള പാതയിലാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - "No One Has Guts...": Junior Defence Minister's Reply To China Question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.