സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരു​െട വിരമിക്കൽ പ്രായം ഉയർത്തില്ലെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന്​​ കേന്ദ്രസർക്കാർ. വിവരാവകാശ​ അപേക്ഷക്കുള്ള മറുപടിയായാണ്​ കേന്ദ്രസർക്കാർ ഇക്കാര്യം പറഞ്ഞത്​. നിലവിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വിവരാവകാശ അപേക്ഷക്ക്​ മറുപടി നൽകി.

പരിചയസമ്പത്തുള്ള ജഡ്​ജിമാരുടെ സേവനം ഉറപ്പാക്കുന്നതിനായി വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ ആവശ്യപ്പെട്ടത്​. നിലവിൽ 65 വയസാണ്​ സുപ്രീംകോടതി ജഡ്​ജിമാരു​ടെ വിരമിക്കൽ പ്രായം. ഹൈകോടതി ജഡ്​ജിമാരുടേത്​ 62ഉം​.

വിരമിക്കൽ പ്രായം ഉയർത്താൻ നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്​ നീതി ന്യായ വകുപ്പ് വിവരാവകാശ അപേക്ഷക്ക്​​ മറുപടി നൽകി.

Tags:    
News Summary - No Plan to Increase Retirement Age of Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.