ശ്രീനഗർ: കശ്മീർ പ്രശ്നം പരിഹരിക്കുന്നത് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി ര ാജ്നാഥ് സിങ്. കശ്മീർ ഇന്ത്യയുടെ ഹൃദയമാണ്. ഇന്ത്യയുടെ മാത്രമല്ല ലോകത്തിൻെറ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ നേതാക്കളെ ചർച്ചക്ക് വിളിച്ച സമീപനം ഇപ്പോഴും തുടരുകയാണ്. കശ്മീരിൻെറ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാറിൻെറ ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിലെ കഠ്വയിലും സാമ്പയിലും രണ്ട് പാലങ്ങൾ രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.
കശ്മീരിൻെറ വികസനത്തിൽ പാലങ്ങളുടെ പങ്ക് വലുതാണ്. മോശം കാലാവസ്ഥയിലും പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജ്നാഥ് വ്യക്തമാക്കി.നേരത്തെ 1999ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് അദ്ദേഹം ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.