ന്യുഡൽഹി: ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമമായ പ്രവർത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണമെന്നും വൈഷ്ണവ് പറഞ്ഞു. റെയിൽവേയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകൾ, റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനം, ട്രെയിൻ കോച്ചുകൾ, എല്ലാം കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. റെയിൽവേ സ്വകാര്യവത്കരിക്കാൻ ഒരു പദ്ധതിയും നടക്കുന്നില്ല. റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന് പീയൂഷ് ഗോയൽ പോലും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് - വൈഷ്ണവ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ലോകസഭയിലും റെയിൽവേ മന്ത്രി സ്വകാരവത്ക്കരണത്തെക്കുറിച്ച് സർക്കാർ നയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.