മുംബൈ: മഹാരാഷ്ട്ര സർക്കാറിന് മുമ്പാകെ മുസ്ലിം സംവരണമെന്ന വിഷയം ഉയർന്ന് വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിദ്യാഭ്യാസത്തിനായി മുസ്ലിംകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
മുസ്ലിം സംവരണത്തിനായുള്ള ഒരു നിർദേശവും സർക്കാറിന് മുന്നിലെത്തിയിട്ടില്ല. സർക്കാറിൻെറ പരിഗണനക്ക് വരുേമ്പാൾ അത് നിയമപരമായി നില നിൽക്കുമോയെന്ന് പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. സർക്കാറിൻെറ പരിഗണനക്ക് സംവരണം എത്തുേമ്പാൾ ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.