ന്യൂഡൽഹി: ഇന്ധന വില വർധനവിൽ സർക്കാറിന് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ജനങ്ങൾക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വർധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുപോലും ജനങ്ങൾ ബന്ദിനെ പിന്തുണച്ചില്ല. ഇത് കോൺഗ്രസിേൻറയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും ശക്തി ചോർത്തി. ജനങ്ങളെ ഭയപ്പെടുത്താൻ അവർ അക്രമം അഴിച്ചു വിടുകയാണെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ പെട്രോൾ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്. ബിഹാറിലെ ജഹാൻബാദിൽ നടന്ന പ്രതിഷേധത്തിനിടെ കുരുങ്ങിക്കിടന്ന ആംബുലൻസിൽ വെച്ച് കുട്ടി മരിച്ചു. ആരാണ് ഇതിനുത്തരവാദിയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.