ഇൗ സാമ്പത്തിക വർഷം 2000ത്തി​െൻറ നോട്ടുകൾ അച്ചടിച്ചില്ലെന്ന്​ റിസർവ്​ ബാങ്ക്​

2019-20 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചി​െല്ലന്ന്റെിസർവ്​ ബാങ്കി​െൻറ വാർഷിക റിപ്പോർട്ട്​. അതേസമയം 500രൂപ നോട്ടുകളുടെ ഉപഭോഗം കുത്തനെ വർധിച്ചതായും റിപ്പോർട്ടിലുണ്ട്​.

1200 കോടി 500 ​െൻറ നോട്ടുകളാണ്​ ഇക്കാലയളവിൽ പ്രിൻറ്​ ചെയ്​തത്​. 2018-2019 സാമ്പത്തിക വർഷത്തിൽ അഞ്ച്​ കോടി 2000ത്തി​െൻറ നോട്ടുകളാണ്​ അച്ചടിച്ചത്​. മാർച്ച്​ 2019 വരെ കാലയളവിൽ 6,58,199 കോടി രൂപയുടെ 2000ത്തി​െൻറ നോട്ടുകൾ സമ്പദ്​വ്യവസ്​ഥയിൽ ഉണ്ടായിരുന്നു. 2020 മാർച്ച്​ ആവു​േമ്പാൾ ഇത്​ 547,952 കോടിയായി കുറഞ്ഞു.

നിലവിൽ രാജ്യ​െത്ത മൊത്തം പണമൂല്യത്തി​െൻറ 22.6 ശതമാനം മാത്രമാണ്​ 2000 നോട്ടുകൾ ഉള്ളത്​. 2019ൽ ഇത്​ 31.2 ശതമാനമായിരുന്നു. അതേ സമയം 500 ​രൂപ നോട്ടി​െൻറ എണ്ണവും സമ്പദ്​വ്യവസ്​ഥയിലെ സാന്നിധ്യവും തുടർച്ചയായി വർധിക്കുകയാണ്​. രാജ്യത്തെ ബാങ്ക്​ കറൻസിയുടെ 60.8 ശതമാനവും നിലവിൽ 500രൂപയാണ്​.

'2019-20 ലെ നോട്ടുകളുടെ ആവശ്യകത​ ഒരു വർഷം മുമ്പത്തേതിനേക്കാൾ 13.1 ശതമാനം കുറഞ്ഞു' റിസർവ് ബാങ്ക് അറിയിച്ചു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ തടസ്സങ്ങളും ലോക്ക്ഡൗണും കാരണം 2019-20 കാലയളവിൽ മൊത്തം നോട്ടുകളുടെ വിതരണം മുൻ വർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറഞ്ഞിട്ടുണ്ട്​.

ഇൗ സാമ്പത്തിക വർഷം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും യഥാക്രമം 14.7 ശതമാനവും 6.6 ശതമാനവും വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.