ഇൗ സാമ്പത്തിക വർഷം 2000ത്തിെൻറ നോട്ടുകൾ അച്ചടിച്ചില്ലെന്ന് റിസർവ് ബാങ്ക്
text_fields2019-20 സാമ്പത്തിക വർഷത്തിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചിെല്ലന്ന്റെിസർവ് ബാങ്കിെൻറ വാർഷിക റിപ്പോർട്ട്. അതേസമയം 500രൂപ നോട്ടുകളുടെ ഉപഭോഗം കുത്തനെ വർധിച്ചതായും റിപ്പോർട്ടിലുണ്ട്.
1200 കോടി 500 െൻറ നോട്ടുകളാണ് ഇക്കാലയളവിൽ പ്രിൻറ് ചെയ്തത്. 2018-2019 സാമ്പത്തിക വർഷത്തിൽ അഞ്ച് കോടി 2000ത്തിെൻറ നോട്ടുകളാണ് അച്ചടിച്ചത്. മാർച്ച് 2019 വരെ കാലയളവിൽ 6,58,199 കോടി രൂപയുടെ 2000ത്തിെൻറ നോട്ടുകൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിരുന്നു. 2020 മാർച്ച് ആവുേമ്പാൾ ഇത് 547,952 കോടിയായി കുറഞ്ഞു.
നിലവിൽ രാജ്യെത്ത മൊത്തം പണമൂല്യത്തിെൻറ 22.6 ശതമാനം മാത്രമാണ് 2000 നോട്ടുകൾ ഉള്ളത്. 2019ൽ ഇത് 31.2 ശതമാനമായിരുന്നു. അതേ സമയം 500 രൂപ നോട്ടിെൻറ എണ്ണവും സമ്പദ്വ്യവസ്ഥയിലെ സാന്നിധ്യവും തുടർച്ചയായി വർധിക്കുകയാണ്. രാജ്യത്തെ ബാങ്ക് കറൻസിയുടെ 60.8 ശതമാനവും നിലവിൽ 500രൂപയാണ്.
'2019-20 ലെ നോട്ടുകളുടെ ആവശ്യകത ഒരു വർഷം മുമ്പത്തേതിനേക്കാൾ 13.1 ശതമാനം കുറഞ്ഞു' റിസർവ് ബാങ്ക് അറിയിച്ചു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ തടസ്സങ്ങളും ലോക്ക്ഡൗണും കാരണം 2019-20 കാലയളവിൽ മൊത്തം നോട്ടുകളുടെ വിതരണം മുൻ വർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഇൗ സാമ്പത്തിക വർഷം പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും യഥാക്രമം 14.7 ശതമാനവും 6.6 ശതമാനവും വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.