ന്യൂഡൽഹി: ജാർഖണ്ഡിൽ കേന്ദ്ര സർക്കാറിെൻറ സ്വച്ഛ് ഭാരത് കാമ്പയിൻ പരാജയത്തിലേക്ക്. ധൻബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഒാഫീസിലെ ശുചീകരണ തൊഴിലാളികളാണ് കോർപ്പറേഷൻ ജീവനക്കാരുടെ അനാസ്ഥക്കെതിരെ സമരത്തിലേക്ക് നീങ്ങിയത്. രണ്ട് മാസത്തിലേറെയായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ശുചീകരണ തൊഴിലാളികൾക്ക് രണ്ട് മാസവും ട്രക്ക് ഡ്രൈവർമാർക്ക് നാല് മാസവുമായി ശമ്പളം ലഭിക്കുന്നില്ല.
ശമ്പളം ലഭിക്കാതെ എങ്ങനെയാണ് ദീപാവലിയും ചാത്ത് പൂജയും ആഘോഷിക്കുകയെന്നാണ് സമരക്കാരുടെ ചോദ്യം. ഇതിന് മുമ്പും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ധൻബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ സമരങ്ങൾ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.