ന്യൂഡൽഹി: ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹർ ജോഷിയെ നരേന്ദ്ര മോദി-അമിത് ഷാ സഖ്യം വെട്ടിനിരത്തി. തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടതില്ല എന്ന സന്ദേശം ബി.ജെ.പി ജനറൽ സെക്രട്ടറി രാംലാൽ മുഖാന്തരമാണ് ജോഷിയെ അറിയിച്ചത്. കാൺപുരിൽ മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനിടെയാണ് ഇൗ വെട്ടിനിരത്തൽ.
നേരിട്ട് അറിയിക്കാൻപോലും മാന്യത കാട്ടാതെ ദൂതൻവഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി രാംലാലിനോട് പ്രതികരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സിറ്റിങ് എം.പി എന്ന നിലയിലാണ് മത്സരിക്കാൻ തയാറെടുത്തത്. ‘‘അവർക്കെന്നെ അഭിമുഖീകരിക്കാൻ എന്താണ് പേടിയെന്ന് ജോഷി ചോദിച്ചതായി പറയുന്നു.
2014ൽ മോദിക്ക് മത്സരിക്കാനായി വാരാണസി വിട്ടുകൊടുത്തത് ജോഷിയാണ്. തുടർന്ന് കാൺപുരിൽ 57 ശതമാനം വോട്ടുനേടി റെക്കോഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.