ബംഗളൂരു: സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ കൂടുതല്‍ വാക്സിനുകള്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ണാടകയില്‍ കോവിഡ് വാക്സിനുകള്‍ക്ക് കുറവില്ളെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. ചില കാരണങ്ങളാല്‍,
കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് ബംഗളൂരുവിലെ ചില ഭാഗങ്ങളിലും ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും വാക്സിനുകളുടെ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്‍്റെ പ്രതികരണം.
അടുത്തയാഴ്ച ദില്ലിയിലത്തെുന്ന ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനെയും കേന്ദ്ര കാബിനറ്റ് മന്ത്രിമാരെയും കാണും. ഈ വേളയില്‍ കര്‍ണാടകയ്ക്ക് കൂടുതല്‍, വാക്സിനുകള്‍ വേണമെന്നാവശ്യം മുന്നോട്ട് വയ്ക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ 97,615 കോവിഡ് കേസുകളുണ്ട്.
കോവിഡ് -19 ന്‍റെ ഡെല്‍റ്റ പ്ളസ് വേരിയന്‍റെിലെ രണ്ട് കേസുകള്‍ ഇന്നുവരെ സംസ്ഥാനത്ത് കണ്ടത്തെിയിട്ടുണ്ടെന്നും പക്ഷെ, അവര്‍ക്ക് ലക്ഷണങ്ങളില്ലാത്തവണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.